ഇനി മുതല്‍ മാസം തോറും വൈദ്യുതി നിരക്ക് കൂടും, സര്‍ചാര്‍ജ് ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡിന് അനുമതി

തിരുവനന്തപുരം: വൈദുതി സര്‍ചാര്‍ജ്ജ് മാസം തോറും പിരിക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. വൈദ്യുതി വാങ്ങുന്നതില്‍ വന്ന അധിക ബാധ്യത നികത്താനാണിത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ വൈദ്യുതിയുടെ ദ്വൈമാസ ബില്ലില്‍ ഓരോ മാസത്തെയും സര്‍ച്ചാര്‍ജും ഇനി മുതല്‍ ഉപഭോക്താവ് നല്‍കേണ്ടി വരും. യൂണിറ്റിന് 10 പൈസ വരെയാണ് സര്‍ച്ചാര്‍ജ് പിടിക്കുകയെന്നാണ് ഔദ്യോഗിക വിവരം.

വൈദ്യുതി ഉല്‍പാദനത്തിനുള്ള ഇന്ധനത്തിന്റെ വിലകൂടുന്നത് കാരണമുണ്ടാകുന്ന അധിക ചെലവാണ് സര്‍ചാര്‍ജിലൂടെ ഈടാക്കുന്നത്. നിലവില്‍ മൂന്ന് മാസത്തില്‍ ഒരിക്കല്‍ ബോര്‍ഡ് നല്‍കുന്ന അപേക്ഷയില്‍ ഉപഭോക്താക്കളുടെ വാദം കേട്ടതിന് ശേഷമാണ് കമ്മീഷന്‍ സര്‍ചാര്‍ജ് തീരുമാനിച്ചിരിക്കുന്നത്.

ഇതിനാല്‍ തന്നെ ജൂണ്‍ ഒന്ന് മുതല്‍ പത്തുപൈസയില്‍ കൂടാത്ത സര്‍ചാര്‍ജ് മാസം തോറും ഈടാക്കുന്നതിനായി ബോര്‍ഡിന് സ്വമേധയാ തീരുമാനമെടുക്കാം. ഇതിന് പുറമേ ജൂണ്‍ പകുതിയോടെ വൈദ്യുതി നിരക്ക് കൂടും.

Top