വൈദ്യുതി നിരക്ക് കൂട്ടിയ കേരള സര്‍ക്കാറിനെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍

തിരുവനന്തപുരം : ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധനവില കൂട്ടിയ കേന്ദ്ര സര്‍ക്കാറിനെയും വൈദ്യുതി നിരക്ക് കൂട്ടിയ കേരള സര്‍ക്കാറിനെയും പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി ജനങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല എന്നതാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനുമുളള സൗകര്യമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേന്ദ്ര സര്‍ക്കാര്‍ ജനനന്മ ലാക്കാക്കി പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി; നമ്മുടെ സര്‍ക്കാര്‍ നവോത്ഥാന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ വൈദ്യുതി നിരക്ക് പരിഷ്‌കരിച്ചു.

തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി ജനങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല എന്നതാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനുമുളള സൗകര്യം.

ലോക്സഭയില്‍ 303 സീറ്റ് നല്‍കി ജയിപ്പിച്ചവരോടുളള നന്ദി സൂചകമായി ബിജെപി എണ്ണവില കൂട്ടി. ഇരുപതില്‍ പത്തൊമ്പതും തോല്പിച്ചതിന് സഖാക്കള്‍ പകരം വീട്ടുന്നു.

ഇതെല്ലാം നമുക്ക് വേണ്ടിയാണ്. അതു മറക്കരുത്. ജനാധിപത്യം വെല്‍വൂതാക!

Top