ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം ഒരുക്കി ഹ്യുണ്ടായ്

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമൊരുക്കാന്‍ ഹ്യൂണ്ടായ്. ഓട്ടോമേറ്റഡ് വാലേ പാര്‍ക്കിംഗ് സിസ്റ്റം (എവിപിഎസ്) ഉള്‍പ്പെടുന്ന വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം ഒരുക്കിയിരിക്കുകയാണ് കമ്പനി. പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ നിര്‍ത്തിയിടുന്ന ഇലക്ട്രിക് വാഹനങ്ങള്‍ വയര്‍ലെസ്സായി ചാര്‍ജ് ചെയ്യുകയും പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യപ്പെട്ട വാഹനങ്ങള്‍ എവിപിഎസ് സംവിധാനത്തിലൂടെ മറ്റൊരു പാര്‍ക്കിംഗ് ഇടത്തിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്നതാണ് കണ്‍സെപ്റ്റ്.

ഹ്യുണ്ടായ് മോട്ടോര്‍ കമ്പനിയും കിയ മോട്ടോഴ്‌സ് കോര്‍പ്പറേഷനും ചേര്‍ന്നാണ് വയര്‍ലെസ് ചാര്‍ജിങ് സംവിധാനം ഒരുക്കുന്നത്. വാഹനത്തിന് ചാര്‍ജ് ചെയ്യൂ എന്ന് സ്മാര്‍ട്ട്‌ഫോണ്‍ വഴി നിര്‍ദ്ദേശം നല്‍കിയാല്‍ വാഹനം ഓട്ടോമാറ്റിക്കായി വയര്‍ലെസ് ചാര്‍ജിംഗ് സ്റ്റേഷനിലേക്ക് നീങ്ങും. തുടര്‍ന്ന് പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യപ്പെടുന്ന വാഹനം എവിപിഎസ് സംവിധാനം ഉപയോഗിച്ച് ഒഴിവുള്ള മറ്റൊരു പാര്‍ക്കിംഗ് ഇടത്തിലേക്ക് മാറ്റും. അങ്ങനെ ചാര്‍ജ് ചെയ്യാന്‍ കാത്തിരിക്കുന്ന മറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒഴിവുള്ള ഇടങ്ങളില്‍ കയറി വയര്‍ലെസ് ചാര്‍ജിംഗ് ചെയ്യാം. ഡ്രൈവര്‍ തിരികെ വിളിച്ചാല്‍, വാഹനം തന്നെ ഡ്രൈവറുടെ അടുത്തെത്തുകയും ചെയ്യും.

Top