അഞ്ച് കിലോവാട്ട് ശേഷിയുള്ള സോളാര്‍ പദ്ധതിയുണ്ടെങ്കില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ സൗജന്യമായി ചാര്‍ജ് ചെയ്യാം

ധിക വൈദ്യുതി സോളാര്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ ആവശ്യമായ കണ്ടെത്താനാകുമെന്ന് വിലയിരുത്തല്‍. വീടുകള്‍ തോറുമുള്ള ടെറസിലെ സൗരോര്‍ജ വൈദ്യുത പദ്ധതിയടക്കം ഇതിനായി ഉപയോഗിക്കാനാകുമെന്ന് കെ.എസ്.ഇ.ബിയുടെ സോളാര്‍ വൈദ്യുത പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ പി. സീതാരാമന്‍ പറഞ്ഞു. സോളാര്‍ വൈദ്യുത വാഹന ചാര്‍ജിങ് യൂണിറ്റുകള്‍ പോലും തുടങ്ങാന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

നിലവില്‍ വൈദ്യുത വാഹനങ്ങള്‍ക്കായി പാതയോരങ്ങളിലും വൈദ്യുത തൂണുകളിലുമായി 1169 ചാര്‍ജിങ് പോയിന്റുകളാണ് കെ.എസ്.ഇ.ബിക്കുള്ളത്. 2021 ഒക്ടോബര്‍ നാലിനാണ് ആദ്യ സ്റ്റേഷന്‍ തുറന്നത്. ഈ ചാര്‍ജിങ് യൂണിറ്റുകളിലൂടെ കെ.എസ്.ഇ.ബിക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ ലഭിച്ചത് 1.34 കോടി രൂപയുടെ വരുമാനമാണ്. ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ 11.84 കോടി രൂപ ചെലവായെന്നും പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റ് എം.കെ. ഹരിദാസിനു ലഭിച്ച വിവരാവകാശ മറുപടിയിലുണ്ട്.

നിലവില്‍ 1.10 ലക്ഷം വൈദ്യുത വാഹനങ്ങളാണ് കേരളത്തിലുള്ളത്. ഇതിന്റെ എണ്ണം അടിക്കടി വര്‍ധിക്കുന്നുണ്ട്. വീട്ടില്‍ അഞ്ച് കിലോവാട്ട് ശേഷിയുള്ള പുരപ്പുറം സോളാര്‍ പദ്ധതിയുണ്ടെങ്കില്‍ ഒരു വൈദ്യുത കാറിന്റെയും സ്‌കൂട്ടറിന്റെയും ചാര്‍ജിങ് ചെലവില്ലാതെ നടക്കും. ഒരു ട്രാന്‍സ്‌ഫോര്‍മറിന്റെ 75 ശതമാനം ശേഷിവരെ നിലവില്‍ ഓണ്‍ഗ്രിഡ് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി അനുവദിക്കുന്നുണ്ട്. അഞ്ച് കിലോവാട്ട് ശേഷിയുള്ള പുരപ്പുറം സോളാര്‍ പദ്ധതി സ്ഥാപിക്കാന്‍ 3.20 ലക്ഷം രൂപയോളമാണ് ചെലവു വരുക. ഇതില്‍ 58,000 രൂപ കേന്ദ്രസര്‍ക്കാര്‍ സബ്സിഡിയായി അനുവദിക്കും. അങ്ങനെ വരുമ്പോള്‍ ചെലവ് മൂന്നു ലക്ഷത്തില്‍ താഴെയേ വരൂ.

Top