ഇലക്ട്രിക് വാഹനങ്ങള്‍ പുതുക്കന്നതിനുള്ള രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കും

ലക്ട്രിക് വാഹനങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കാനൊരുങ്ങി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം. ഇതോടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വേഗത്തില്‍ സ്വീകരിക്കാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ സംഘടന പറയുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (RC) പുതുക്കുന്നതില്‍ നിന്ന് ഒഴിവാക്കാനും സര്‍ക്കാര്‍ നോട്ടീസ് നിര്‍ദ്ദേശിക്കുന്നു. ഈ കരട് വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ സംഘടന പൊതുജനങ്ങളില്‍ നിന്നും എല്ലാ പങ്കാളികളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെഗ്മെന്റ് പരിഗണിക്കാതെ തന്നെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും നിര്‍ദ്ദിഷ്ട നിയമം ബാധകമാണ്. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍, ഇലക്ട്രിക് ത്രീ വീലറുകള്‍, ഇലക്ട്രിക് ഫോര്‍ വീലറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

Top