ഇലക്ട്രിക് വാഹന ഉടമകള്‍ മഴക്കാലത്തെ പേടിക്കണം

ലക്ട്രിക് വാഹനങ്ങളുടെ എണ്ണം രാജ്യത്ത് ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. മഴക്കാലമായാല്‍ ഇലക്ട്രിക വാഹന ഉടമകള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം മഴക്കാലത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് വഴിവച്ചേക്കാം. മഴയില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങളെയും അവ നേരിട്ടേക്കാവുന്ന പ്രശ്നങ്ങളെയും പരിഹരിക്കാന്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കാവുന്നതാണ്.

ചാര്‍ജിങ് ഉപകരണങ്ങളെ സംരക്ഷിക്കുക. ചാര്‍ജിങ് ഉപകരണങ്ങള്‍ ഡ്രൈ ആയി സൂക്ഷിക്കുക. പുറത്ത് വാഹനം ചാര്‍ജ് ചെയ്യുന്നതെങ്കില്‍ ചാര്‍ജിങ് പോയിന്റ് മഴവെള്ളത്തില്‍ നിന്ന് സുരക്ഷിതമായാണെന്ന് ഉറപ്പുവരുത്തുക. ഉപകരണത്തില്‍ വെള്ളം വീണാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകും. ബാറ്ററിയുടെ ആരോഗ്യമാണ് മറ്റൊരു പ്രധാനഘടകം. ഇന്‍സുലേഷന്‍ അല്ലെങ്കില്‍ കണക്റ്റര്‍ കേടുപാടുകള്‍ ഉണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിക്കുക. മഴക്കാലത്ത് ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നവര്‍ വെള്ളക്കെട്ടുള്ള റോഡുകള്‍ ഒഴിവാക്കുക. കാറിന്റെ ഇന്റീരിയരും പ്രധാനമാണ്. കാറിനുള്ളിലെ വെള്ളവും ഈര്‍പ്പവും ഇലക്ട്രിക് വാഹനങ്ങളില്‍ പ്രശ്നം ഉണ്ടാക്കും. വാഹനത്തിന്റെ ഡോറുകളും വിന്‍ഡോകളും ശരിയായി അടയ്ക്കുകയും വേണം.

Top