ഇന്ത്യന്‍ നിരത്തുകളിലേയ്ക്ക് ഇലക്ട്രിക് വാഹനമായ ഹ്യൂണ്ടായ് കോന എത്തുന്നു

രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്ന സ്വപ്‌ന സാക്ഷാൽക്കാരത്തിന്റെ ഭാഗമായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി എത്തുന്നു. കോന എന്ന കിടിലന്‍ മോഡലുമായാണ്‌ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത്. വാഹനം ഈ ജൂലായ് 9 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

2018 ദില്ലി ഓട്ടോ എക്സ്പോയിലാണ് കോന ഇവി ഹ്യുണ്ടായ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ്, എക്‌സ്റ്റന്‍ഡ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വാഹനം ഇന്ത്യന്‍ നിരത്തില്‍ എത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് വകഭേദം ഒറ്റചാര്‍ജില്‍ 300 കിലോ മീറ്റര്‍ ദൂരം പിന്നിടുമ്പോള്‍ എക്‌സ്റ്റന്‍ഡ് 470 കിലോ മീറ്റര്‍ ദൂരം ഒറ്റചാര്‍ജില്‍ സഞ്ചരിക്കുമെന്നാണ് കമ്പനി പറയുന്നത്. സാധാരണ എസ്.യു.വികളുടെ രൂപഭാവങ്ങളാണ് കോനയും പിന്തുടരുന്നത്. ഗ്രില്ലിന്റെ ഡിസൈന്‍ അല്‍പം വ്യത്യസ്തമാണ്. മുന്‍വശത്താണ് ചാര്‍ജിങ് സോക്കറ്റ് നല്‍കിയിരിക്കുന്നത്.

വാഹനത്തിന് കരുത്ത് പകരുന്നത് 39.2 സണവ ബാറ്ററിയും 99സണ ഇലക്ട്രിക് മോട്ടോറുമാണ്. ഒമ്പത് സെക്കന്‍ഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ് മണിക്കുര്‍ കൊണ്ട് സ്റ്റാന്‍ഡേര്‍ഡ് കോന ഫുള്‍ചാര്‍ജാവും. എന്നാല്‍ ഡി.സി ഫാസ്റ്റ് ചാര്‍ജറില്‍ 54 മിനിട്ട് കൊണ്ട് 80 ശതമാനം ചാര്‍ജാകും. കോന എക്‌സ്റ്റന്‍ഡിനു 64kwh ബാറ്ററിയും 150 kw ഇലക്ട്രിക് മോട്ടോറുമാണ് കരുത്തുപകരുന്നത്.

അമേരിക്കന്‍ വിപണിയില്‍ 37.495 ഡോളറാണ് ഹ്യൂണ്ടായ് കോനയ്ക്കുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം ഇരുപത്തിയാറ് ലക്ഷത്തോളം രൂപയാണ് ഹ്യൂണ്ടായ് കോനയുടെ വില.

Top