യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ഫോർ സ്റ്റാർ നേടി ഇലക്ട്രിക് എസ്‌യുവി ‘മാർവൽ ആർ’

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോറിന്റെ ഇലക്ട്രിക് എസ്‌യുവി മാർവൽ ആർ, യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ഫോർ സ്റ്റാർ റേറ്റിംഗ് നേടി. യൂറോ എൻസിഎപിയിലെ ഫ്രണ്ടൽ ഓഫ്‌സെറ്റ് ടെസ്റ്റിൽ മാർവൽ ആർ എസ്‌യുവിയുടെ പാസഞ്ചർ കമ്പാർട്ട്‌മെന്റ് സ്ഥിരത പുലർത്തിയെന്നും ഡ്രൈവറുടെയും യാത്രക്കാരന്റെയും കാൽമുട്ടുകളുടെയും തുടയെല്ലുകളുടെയും മികച്ച സംരക്ഷണം വാഹനം വാഗ്‍ദാനം ചെയ്യുന്നുവെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡാഷ്‌ബോർഡിലെ ഘടനകൾ വ്യത്യസ്‍ത വലുപ്പത്തിലുള്ളവർക്കും വ്യത്യസ്‍ത സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കും പരിക്കേൽക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഈ ബോഡി ഏരിയയുടെ സംരക്ഷണം നാമമാത്രമായി റേറ്റുചെയ്‌തു. ചെസ്റ്റ് കംപ്രഷൻ റീഡിംഗിന്റെ അടിസ്ഥാനത്തിൽ ഡ്രൈവറുടെ നെഞ്ചിന്റെ സംരക്ഷണവും നാമമാത്രമായി റേറ്റ് ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാർവൽ എക്‌സിൽ നിന്ന് ഉരുത്തിരിഞ്ഞ് ചൈനയിലെ റോവെ ബ്രാൻഡിന് കീഴിൽ വിൽക്കുന്ന മോഡലാണ് എംജി മാർവൽ ഇലക്ട്രിക് എസ്‌യുവി. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ എംജിയുടെ വിഷൻ ഇ കൺസെപ്റ്റിന്റെ പ്രീ-പ്രൊഡക്ഷൻ പതിപ്പിൽ എംജി മാർവൽ എക്‌സ് പ്രദർശിപ്പിച്ചിരുന്നു. എംജി മോട്ടോറിന്റെ സഹോദര ബ്രാൻഡായ റോവേ ഈ വർഷം ആദ്യമാണ് ചൈനയിൽ മാർവൽ ആർ പുറത്തിറക്കിയത്.

Top