ഉയരങ്ങള്‍ കീഴടക്കി ഇലക്ട്രിക്ക് എസ്യുവി; ഗിന്നസ് റെക്കോഡ് സ്വന്തമാക്കി

ഏറ്റവും കൂടുതല്‍ ഉയരം കീഴടക്കി റെക്കോഡിട്ട് ഇലക്ട്രിക്ക് എസ്യുവി. ലോകത്തെ വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉയരം കീഴടക്കുന്ന വൈദ്യുത കാറെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് നിയോ ES8.

സമുദ്രനിരപ്പില്‍ നിന്നും 5,715.28 മീറ്റര്‍ (18,751 അടി) ഉയരത്തിലുള്ള ടിബറ്റിലെ പുരോഗ് കംഗ്രി മഞ്ഞുമല കീഴടക്കിയാണ് നിയോ ES8 ഗിന്നസ് റെക്കോര്‍ഡ് നേടിയെടുത്തത്. ചൈനയില്‍ നിന്നുള്ള ചെന്‍ ഹെയിയാണ് എസ്യുവിയെ ഉയരങ്ങളിലെത്തിക്കാന്‍ ഡ്രൈവറിന്റെ ദൗത്യം ഏറ്റെടുത്തത്.

Top