കോഴിക്കോട് ഇരുമ്പുകോണി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കടിച്ച് ഒരാള്‍ മരിച്ചു

death

കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ അടയ്ക്ക പറിക്കുന്നതിനിടയില്‍ ഇരുമ്പുകോണി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കടിച്ച് ഒരാള്‍ മരിച്ചു. ഇടിക്കുഴിമുകളേല്‍ ഷിബു (41) ആണ് മരിച്ചത്.

വൈദ്യുതാഘാതമേറ്റ ഷിബുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top