വാഹന നിരയിലേക്ക് ഒരു താരം കൂടി; ‘ക്രൂസര്‍’ കണ്‍സെപ്റ്റിനെ പ്രദര്‍ശിപ്പിച്ച് ഒഖിനാവ

വൈദ്യുത ഇരുചക്രവാഹന നിര്‍മാതാക്കളായ ഒഖിനാവ ‘ക്രൂസര്‍’ കണ്‍സെപ്റ്റിനെ പ്രദര്‍ശിപ്പിച്ചു. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ പ്രദര്‍ശിപ്പിച്ചത്. പുതിയ മോഡല്‍ ഒഖിനാവയുടെ മാക്സി സ്‌കൂട്ടറാണ്.

ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്നതാണ്. അതിവേഗ ചാര്‍ജര്‍ ഉപയോഗിച്ചാല്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് 2-3 മണിക്കൂര്‍ മാത്രം മതിയെന്നാണ് പറയുന്നത്. മണിക്കൂറില്‍ നൂറ് കിലോമീറ്ററായിരിക്കും ഏറ്റവും ഉയര്‍ന്ന വേഗത. ഇലക്ട്രിക് മോട്ടോര്‍ എത്രമാത്രം കരുത്ത് പുറപ്പെടുവിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയില്ല.

വലിയ അലോയ് വീലുകള്‍, വീതിയേറിയ ബോഡി ഷെല്‍, വമ്പന്‍ ഹെഡ്ലാംപ് തുടങ്ങിയവ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇലക്ട്രിക് മോട്ടോര്‍ എത്രമാത്രം കരുത്ത് പുറപ്പെടുവിക്കും എന്ന് കമ്പനി വെളിപ്പെടുത്തിയില്ലെന്നാണ് വിവരം.

1970 എംഎം നീളവും 745 എംഎം വീതിയും 1145 എംഎം ഉയരവും 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും വാഹനത്തിന് ഉണ്ട്. 774 എംഎം ആണ് സീറ്റ് ഹൈറ്റ് നല്‍കിയിരിക്കുന്നത്.

Top