ഇലക്ട്രിക് സ്‌കൂട്ടര്‍;18 വയസ്സില്‍ താഴെ ഉള്ളവര്‍ക്ക് ഇനി ലൈസന്‍സ് നിര്‍ബന്ധം

ന്യൂഡല്‍ഹി:ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. 187 വയസ്സില്‍ താഴെയുള്ളവര്‍ ഇനി ഇസ്‌കൂട്ടര്‍ ഉപയോഗിക്കുമ്പോല്‍ ലൈസന്‍സ് നിര്‍ബന്ധം.

കൗമാരക്കാര്‍ വാഹനമോടിക്കുന്നത് നിയന്ത്രിക്കാനായാണ് പുതിയ പരിഷ്‌കരണം.ഇതിനായി ഗതാഗതനിയമത്തില്‍ ഭേദഗതി കൊണ്ടുവരാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

പതിനാറില്‍ താഴെയുള്ളവര്‍ക്ക് ലൈസന്‍സ് ലഭിക്കില്ല. പതിനാറുമുതല്‍ പതിനെട്ടുവരെയുള്ളവര്‍ക്കെ ലൈസന്‍സ് അനുവദിക്കൂ. പതിനെട്ടിനുമുകളിലുള്ളവര്‍ക്ക് ഇ-സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് ആവശ്യമില്ല. ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതോടെ ഇ-സ്‌കൂട്ടറുകളില്‍ നിയമവിധേയമായ നമ്പര്‍ പ്ലേറ്റും ഘടിപ്പിക്കണം. രണ്ടാഴ്ചക്കുള്ളില്‍ നിയമ ഭേതഗതി കൊണ്ടുവരുമെന്നാണ് വിലയിരുത്തല്‍.

പരമാവധി വേഗം മണിക്കൂറില്‍ 70 കിലോമീറ്ററും മോട്ടോര്‍ശേഷി നാലുകിലോവാട്ട് വരെയുള്ളതുമായ ഇ-സ്‌കൂട്ടറുകള്‍ക്കാണ് നിയമം ബാധകം. വിപണിയില്‍ ഇപ്പോഴുള്ളതില്‍ ഭൂരിഭാഗവും ഇത്തരത്തിലുള്ളതാണ്.

Top