പുതിയ വൈദ്യുത സ്‌കൂട്ടര്‍ നിരയുമായി ആംപിയര്‍ ഇലക്ട്രിക് വെഹിക്കിള്‍സ്

പുതിയ വൈദ്യുത സ്‌കൂട്ടര്‍ നിരയുമായി ആംപിയര്‍ ഇലക്ട്രിക് വെഹിക്കിള്‍സ് വിപണിയില്‍. ആംപിയര്‍ V48, റിയോ Li-Ion വൈദ്യുത സ്‌കൂട്ടറുകളെ കോയമ്പത്തൂര്‍ ആസ്ഥാനമായ ആംപിയര്‍ ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്ത്യയില്‍ പുറത്തിറക്കി. 38,000 രൂപയാണ് ആംപിയര്‍ V48 മോഡലിന്റെ വില.

റിയോ Li-Ion ന് വില 46,000 രൂപയും. ലിഥിയം അയോണ്‍ ബാറ്ററിയാണ് ഇരു മോഡലുകളിലും. പുതുതായി വിപണിയില്‍ എത്തിയ ആംപിയര്‍ V48, റിയോ Li-Ion സ്‌കൂട്ടറുകള്‍ക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ വേണ്ട. ഓടിക്കാന്‍ ലൈസന്‍സും ആവശ്യമായില്ല. 250W ബ്രഷ്‌രഹിത ഡിസി മോട്ടോറാണ് ആംപിയര്‍ V48, റിയോ Li-Ion സ്‌കൂട്ടറുകളില്‍. 120 കിലോ വരെ ഭാരം വഹിക്കാന്‍ റിയോ സ്‌കൂട്ടറിന് പറ്റും. അതസമയം നൂറു കിലോയാണ് ആംപിയര്‍ V48 ന് പരമാവധി താങ്ങാവുന്ന ഭാരം.

e-scooter-1

റോഡ് സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി 65 മുതല്‍ 70 കിലോമീറ്റര്‍ ദൂര വരെ ഓടാന്‍ സ്‌കൂട്ടറുകള്‍ക്ക് ഒറ്റചാര്‍ജ്ജില്‍ സാധിക്കും. 25 കിലോമീറ്ററാണ് ആംപിയര്‍ V48, റിയോ Li-Ion സ്‌കൂട്ടറുകളുടെ പരമാവധി വേഗത. അഞ്ചു മണിക്കൂര്‍ കൊണ്ടു സ്‌കൂട്ടറുകള്‍ പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യപ്പെടുമെന്ന് കമ്പനി പറയുന്നു. സ്‌കൂട്ടറുകള്‍ക്ക് പുറമെ പുതിയ ലിഥിയം അയോണ്‍ ചാര്‍ജ്ജറും വിപണിയില്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മൂവായിരം രൂപയാണ് ചാര്‍ജ്ജറിന്റെ വില.

e-scooter-2

വോള്‍ട്ടേജ്, കറന്റ് നിലയില്‍ മാറ്റം വരുത്താന്‍ ചാര്‍ജ്ജറിന് പറ്റും. ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നും സംരക്ഷണമേകാന്‍ പ്രത്യേക നിരീക്ഷണ സംവിധാനം ബാറ്ററിയിലുണ്ട്. റിവേഴ്‌സ് പൊളാരിറ്റി പ്രൊട്ടക്ഷന്‍, ഹൈ ടെമ്പറേച്ചര്‍ കട്ട്-ഓഫ് ഫീച്ചറുകളും ബാറ്ററിയില്‍ ഒരുങ്ങുന്നു. തായ്‌വാനില്‍ നിന്നും ചൈനയില്‍ നിന്നുമാണ് ബാറ്ററി പാക്കുകളെ ആംപിയര്‍ ഇറക്കുമതി ചെയ്യുന്നത്. നിലവില്‍ ഇന്ത്യയില്‍ 14 സംസ്ഥാനങ്ങളിലായി 150 ഡീലര്‍ഷിപ്പുകള്‍ ആംപിയറിനുണ്ട്.

Top