ഇലക്ട്രിക് ഓട്ടോറിക്ഷയായ നീം-ജി ഓട്ടോയുടെ നിര്‍മ്മാണം ആരംഭിച്ചു

ലക്ട്രിക് ഓട്ടോറിക്ഷയായ (ഇ-ഓട്ടോ) നീം-ജി ഓട്ടോയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിര്‍മാണം ആരംഭിച്ചു. അടിക്കടി വര്‍ധിക്കുന്ന ഇന്ധനവിലയില്‍ നിന്നും അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും മുക്തി നേടാന്‍ ഇ-വാഹനങ്ങള്‍ സഹായകരമാകും എന്നാണ് വിലയിരുത്തല്‍.

ഇതോടൊപ്പം തന്നെ എല്ലായിടത്തും ഇ-വാഹനങ്ങളുടെ ചാര്‍ജിങ് കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കാനും നടപടി സ്വീകരിച്ചു കഴിഞ്ഞു. എ.ആര്‍.എ.ഐ.യുടെ അംഗീകാരം കഴിഞ്ഞ മാസം 19-ന് ലഭിച്ചു. ഇ-ഓട്ടോയ്ക്ക് എ.ആര്‍.എ.ഐ.യുടെ അംഗീകാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ പൊതുമേഖലാസ്ഥാപനമാണ് കെ.എ.എല്‍. ഇ-ഓട്ടോയ്ക്ക് പുറമേ മുച്ചക്ര സ്‌കൂട്ടര്‍, ഐ.എസ്.ആര്‍.ഒ.യ്ക്കു വേണ്ടി സ്‌പെയര്‍ പാര്‍ട്‌സ്, കയര്‍ മിഷണറി മാനുഫാക്ച്ചറിങ് കോര്‍പ്പറേഷനുവേണ്ടി യന്ത്രങ്ങള്‍ എന്നിവയും കെ.എ.എല്ലില്‍നിന്നു നിര്‍മിക്കുന്നുണ്ട്.

Top