ഒരുമാസത്തിനകം വിപണിയിലെത്താനൊരുങ്ങി കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ

രുമാസത്തിനകം വിപണിയിലെത്താനൊരുങ്ങി കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന്റെ (കെ.എ.എല്‍.) നേതൃത്വത്തിലാണ് വാഹനം നിര്‍മ്മിക്കുന്നത്.

പുണെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പരിശോധനകള്‍ പൂര്‍ത്തിയായ ശേഷം വിപണിയിലേക്കെത്തും. സര്‍ക്കാരിന്റെ പുതിയ വൈദ്യുതിനയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി ഇഓട്ടോറിക്ഷകള്‍ക്കുമാത്രമേ പെര്‍മിറ്റ് നല്‍കു.

മൂന്നുപേര്‍ക്ക് യാത്രചെയ്യാവുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒട്ടേറിക്ഷയില്‍ ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ തദ്ദേശിയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വി. മോട്ടോറുമാണുള്ളത്. ബാറ്ററിക്ക് അഞ്ചു വര്‍ഷ ഗ്യാരണ്ടി ഉണ്ട്. ചാര്‍ജിങ് മൂന്ന് മണിക്കൂര്‍ കൊണ്ട് കംപ്ലീറ്റ് ആവുന്ന ചാര്‍ജിങ്ങില്‍ പരമാവധി 120 കിലോമീറ്റര്‍ വരെ വാഹമം ഓടിക്കാം.

പരമാവധി വേഗം 55 കിലോമീറ്ററും ഒരുകിലോമീറ്റര്‍ ഓടിക്കാന്‍ 50 പൈസയുമാണ് ചെലവ്. 295 കിലോയാണ് ഭാരം.നെയ്യാറ്റിന്‍കര ആറാലുംമൂടിലെ പ്ലാന്റില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

അന്തിമവില തീരുമാനിച്ചിട്ടില്ലെങ്കിലു ഏകദേശം 2.10 ലക്ഷം രൂപയ്ക്ക് അടുത്തായിരിക്കും വില. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള 30,000 രൂപ കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പെട്ടെന്ന് നഗര പെര്‍മിറ്റ് ലഭിക്കും. നെയ്യാറ്റിന്‍കര ആറാലുംമൂടിലെ പ്ലാന്റില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

Top