പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വീസ് നടത്തി

രിത്രം കുറിച്ച് കാനഡ. കാനഡയില്‍ പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തി. ആറുപേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നതാണ് ഈ വിമാനം. കൂടുതലായും വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വ്വീസിനാണ് ഈ ചെറിയ വിമാനം ഉപയോഗിക്കുക. ഡിഎച്ച്‌സി ഹാവിലാന്‍ഡ് ബീവര്‍ വിഭാഗത്തില്‍ പെടുന്നതാണ് ഈ വിമാനം.

ഹാവിലാന്‍ഡ് ബീവറിന് കരുത്താകുന്നത് 750എച്ച് പി ശക്തിയുള്ള മാഗ്‌നി 500 പ്രോപ്പല്‍ഷന്‍ സിസ്റ്റമാണ്. മാത്രമല്ല ഇതിന് സാധാരണ വിമാനങ്ങളുമായി മത്സരിക്കാന്‍ തക്ക കരുത്തുള്ള ഇലക്ട്രിക് എന്‍ജിന്‍ വിമാനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഹാവിലാന്‍ഡ് ബീവറിന്റെ ആദ്യ സര്‍വീസ് കാനഡയിലെ ഫ്രേസര്‍ നദിയിലെ തുറമുഖത്ത് നിന്ന് ബ്രിട്ടീഷ് കൊളംബിയയിലേക്കായിരുന്നു. ശബ്ദമലിനീകരണം ഇത്തരം വിമാനങ്ങളില്‍ കുറവായിരിക്കും.

Top