ഇനി കൊച്ചിയിലും എത്തും ഇലക്ട്രിക്ക് ബസ്സുകള്‍; പദ്ധതിയുമായ് സ്വകാര്യ ബസ്സ് കൂട്ടായ്മ

കൊച്ചി: ഇനി കൊച്ചിയിലും എത്തും ഇലക്ട്രിക്ക് ബസ്സുകള്‍. സ്വകാര്യബസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇലക്ട്രിക് ബസുകള്‍ വാങ്ങിക്കാനാണ് പുതിയ പദ്ധതി. കൊച്ചിയില്‍ സര്‍വീസ് നടത്തുന്ന മെട്രോ ബസ് കമ്പനികളുടെ കൂട്ടായ്മയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുക. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഡീസല്‍ബസുകള്‍ക്ക് പകരം ഇലക്ട്രിക് ബസുകളാവും നിരത്തിലിറങ്ങുക.

കൂടാതെ, കൊച്ചി മെട്രോയുടെ ഭാഗമായി സ്വകാര്യബസ് കൂട്ടായ്മ രൂപവത്കരിച്ച ഏഴ് കമ്പനികളുണ്ട്. 1000 ബസുകളാണ് ഈ കൂട്ടായ്മയ്ക്ക്
കീഴിലുള്ളത്. കൂട്ടായ്മയ്ക്ക് സിഇഒയെ നിയമിച്ച് കൊച്ചി ഇ-ബസ് ലിമിറ്റഡ് രൂപവത്കരണത്തിന് നടപടികളും ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പിന്തുണയോടെ സിയാല്‍ മാതൃകയിലുളള കമ്പനിയാണ് ഉദ്ദേശിക്കുന്നത്. കൂടാതെ, തുടക്കത്തില്‍ സര്‍ക്കാരിന് 51 ശതമാനം ഓഹരിയും ഉണ്ടാകുന്നതാണ്. ശേഷിക്കുന്ന ഓഹരി ബസ് കൂട്ടായ്മയുടെ കൈവശമായിരിക്കും. മാത്രമല്ല,കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ സഹായത്തോടെ ഇലക്ട്രിക് ബസ് നിര്‍മാതാക്കളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു.

Top