ബെംഗളുരുവിലെ നിരത്തുകളില്‍ ഇനി ഇലക്ട്രിക് ബൈക്ക്; പുതിയ പദ്ധതിയുമായി ‘യുലു’ ബൈക്സ്

ബെംഗളുരു: ബെംഗളുരു നിരത്തുകളില്‍ ഇലക്ട്രിക് ബൈക്കുകള്‍ എത്തിക്കാനൊരുങ്ങി യുലു ബൈക്സ്. ഹ്രസ്വദൂര യാത്രക്കാരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി അവതരിപ്പിക്കുന്നത്.

ബൈക്കുകള്‍ ആവശ്യമുള്ള യാത്രക്കാര്‍ക്ക് യുലു സോണില്‍ നിന്ന് ബൈക്കുകള്‍ ആപ്പ് വഴി സെലക്ട് ചെയ്തെടുക്കാനുള്ള സൗകര്യവുമുണ്ട്. മാത്രമല്ല, ഉപയോഗം കഴിഞ്ഞാല്‍ നഗരത്തിലെ ഏതെങ്കിലും യുലു സോണില്‍ ബൈക്കുകള്‍ തിരിച്ചേല്‍പ്പിക്കാവുന്നതാണ്. എം.ജി റോഡിലും ഇന്ദിരാ നഗറിലുമായി മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ടങ്ങളില്‍ 250 ബൈക്കുകള്‍ ലഭ്യമാക്കുക. 10 രൂപയാണ് അടിസ്ഥാന നിരക്ക്. തുടര്‍ന്ന് വരുന്ന ഓരോ മിനിറ്റിനും 10 രൂപ വീതം ഈടാക്കുന്നതാണ്. മാത്രമല്ല, ബൈക്ക് റീച്ചാര്‍ജിംങ് കമ്പനി തന്നെയാണ് നടത്തുക.

Top