electric airplane to decrease air fares, to increase speed

വൈദ്യുതിയില്‍ ഓടുന്ന വിമാനങ്ങള്‍ അവതരിപ്പിച്ച് വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സുനും എയറോ.

വൈദ്യുതി വിമാനങ്ങള്‍ വഴി യാത്രാ ചിലവ് 80 ശതമാനം കുറയുകയും വേഗത 40 ശതമാനം കൂടുകയും ചെയ്യുമെന്നാണ് കമ്പനി അധികൃതരുടെ അവകാശവാദം.

പത്ത് യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള, 700 മൈല്‍ വരെ പറക്കാന്‍ സാധിക്കുന്ന ചെറു വൈദ്യുതി വിമാനം 2020 ആകുമ്പോഴേക്കും നിര്‍മ്മിക്കാനാണ് കമ്പനിയുടെ പ്രാഥമിക ലക്ഷ്യം. 2030 ആകുമ്പോഴേക്കും അമ്പത് പേരെ ഉള്‍ക്കൊള്ളുന്ന 1000 മൈല്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള വിമാനം നിര്‍മിക്കാനാകുമെന്നും സുനും എയറോ അധികൃതര്‍ അവകാശപ്പെടുന്നു.

വൈദ്യുതി വിമാനങ്ങള്‍ വരുന്നതോടെ ശബ്ദമലിനീകരണം 75 ശതമാനം കുറയുമെന്നും പൂര്‍ണ്ണമായും മലിനീകരണം ഇല്ലാതാക്കാനാകുമെന്നും കമ്പനി വാദിക്കുന്നു.

Top