‘നരേന്ദ്രമോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവാണ് ഇലക്ടറല്‍ ബോണ്ട്’: രാഹുല്‍ ഗാന്ധി

ലക്ടറല്‍ ബോണ്ട് വിധിയില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവാണ് ഇലക്ടറല്‍ ബോണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കൈക്കൂലിയും കമ്മിഷനും വാങ്ങുന്നതിനുള്ള മാധ്യമമായി ഇലക്ടറല്‍ ബോണ്ടിനെ ഉപയോഗിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ഇലക്ട്രല്‍ ബോണ്ടില്‍ ആരാണ് പണം നല്‍കിയതെന്ന് വെളിപ്പെടുത്തേണ്ടതില്ല. സംഭാവന നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ. ഈ വ്യവസ്ഥയ്ക്കെതിരെ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്സ് റിഫോംസ്, സിപിഐഎം അടക്കമുള്ളവരാണ് പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഈ കേസിലാണ് നിലവിലെ നിര്‍ണായക വിധി.വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. 1000 രൂപ മുതല്‍ ബോണ്ടുകള്‍ ലഭ്യമാകും. എസ്ബിഐയുടെ നിശ്ചിത ശാഖകള്‍ മാത്രമേ ഇലക്ടറല്‍ ബോണ്ടുകള്‍ ലഭ്യമാകൂ. അതുകൊണ്ട് തന്നെ എസ്ബിഐയോട് വിവരങ്ങള്‍ അറിയിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2019 മുതലുള്ള വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദേശം.

ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഇലക്ട്രല്‍ ബോണ്ട് അസാധുവാക്കി സുപ്രിംകോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ഇലക്ടറല്‍ ബോണ്ട് വിവരാകാശ നിയമത്തിന്റെ ലംഘനമാണെന്നും സംഭാവനകളെ കുറിച്ച് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

Top