ദേവസ്വം ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ മാസം

Devaswom-board

കൊച്ചി : തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്ന ഓരോ അംഗങ്ങളെ വീതവും മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് രണ്ടു അംഗങ്ങളെയും, തെരഞ്ഞെടുക്കുന്നതിന് വോട്ടെടുപ്പ് ഡിസംബര്‍ 23ന് നടക്കും.

രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ വോട്ടെടുപ്പ് സമയം. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും തെരഞ്ഞെടുപ്പ്. അന്ന് 4.15 മുതല്‍ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

Top