11 രാജ്യസഭ സീറ്റുകളിലേക്ക് നവംബര്‍ ഒമ്പതിന് തെരഞ്ഞെടുപ്പ്

ഡല്‍ഹി: ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും 11 രാജ്യസഭ സീറ്റുകളിലേക്ക് അടുത്ത മാസം ഒമ്പതിന് തെരഞ്ഞെടുപ്പ് നടക്കും. വോെട്ടണ്ണലും അന്ന് നടക്കും.

ബി.ജെ.പിയിലെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, അരുണ്‍ സിങ്, നീരജ് ശേഖര്‍, എസ്.പി അംഗങ്ങളായ ചന്ദ്രപാല്‍ സിങ് യാദവ്, രാം ഗോപാല്‍ യാദവ്, രാം പ്രകാശ വര്‍മ, ജാവേദ് അലി ഖാന്‍, ബി.എസ്.പിയിലെ രാജാ റാം, വീര്‍ സിങ്, കോണ്‍ഗ്രസ് അംഗം പന്നാലാല്‍ പുനിയ എന്നിവരുടെ അംഗത്വ കാലാവധിയാണ് നവംബര്‍ 25ന് തീരുന്നത്.
വിജ്ഞാപനം ഒക്‌ടോബര്‍ 20ന് പുറപ്പെടുവിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.

Top