ശബരിമല വിഷയം മതസ്പര്‍ധ വളര്‍ത്തുന്ന വിഷയമല്ല; പരാതി നല്‍കുമെന്ന് കുമ്മനം രാജശേഖരന്‍

Kummanam rajasekharan

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചരണ ആയുധമാക്കരുതെന്ന് പറഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്.

വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നാണ് കുമ്മനം പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം എടുത്തു പറയരുതെന്ന് പറയാന്‍ ആര്‍ക്കും ആകില്ലെന്നും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരാമര്‍ശം ശരിയല്ലെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

ശബരിമല വിഷയം മതസ്പര്‍ധ വളര്‍ത്തുന്ന വിഷയമല്ലെന്നും ആചാര സംരക്ഷണത്തിന്റെ കാര്യമാണെന്നും കുമ്മനം വ്യക്തമാക്കി. മിസോറാം ഗവര്‍ണര്‍ പദവി രാജിവച്ച കുമ്മനം സജീവ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുകയാണ്.

Top