നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഒന്നരക്കിലോ സ്വര്‍ണവുമായി അമ്മയും മകനും പിടിയില്‍

arrest

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഒന്നരക്കിലോയോളം സ്വര്‍ണവുമായി കണ്ണൂര്‍ സ്വദേശികളായ അമ്മയെയും മകനെയും പിടികൂടി.

ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ദുബായില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇരുവരും നെടുമ്പാശേരിയില്‍ എത്തിയത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Top