തിരഞ്ഞെടുപ്പ്:വനിതാ സ്ഥാനാർഥികളെ മൽസരിപ്പിക്കേണ്ടതില്ല: അബ്ദുസമദ് പൂക്കോട്ടൂർ

മുസ്ലിം ലീഗ് വനിതാ സ്ഥാനാർഥികളെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്  മൽസരിപ്പിക്കേണ്ടതില്ലെന്ന് സമസ്ത യുവനേതാവ് അബ്ദുസമദ് പൂക്കോട്ടൂർ.

“പൊതുമണ്ഡലത്തിൽ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. കുടുംബഭാരമുള്ള സ്ത്രീ മത്സരിക്കാനിറങ്ങുന്നത് ഏറെ ബുദ്ധിമുട്ടുള്ളള്ള കാര്യമാണ്” അദ്ദേഹം പറഞ്ഞു.സംവരണ തത്വം പാലിക്കാനാണ് സാധാരണ വനിതാ സ്ഥാനാർത്ഥികളെ നിർത്തുന്നത്. നിയമസഭയിലേക്ക് അങ്ങനെ ഒരു സാഹചര്യമില്ലെന്നും നേതാവ് വ്യക്തമാക്കി.

Top