ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മാന്യതയുണ്ടായി; ഭരണനേട്ടങ്ങള്‍ നിരത്തി നരേന്ദ്രമോദി

narendra modi

ന്യൂഡൽഹി: ഭരണനേട്ടങ്ങൾ നിരത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. തെരഞ്ഞെടുപ്പിന് മുൻപുള്ള പാർലമെന്റിലെ അവസാന പ്രസംഗത്തിലാണ് മോദി ഭരണനേട്ടങ്ങൾ നിരത്തിയത്.

രാജ്യത്തിനായി നൂറു ശതമാനത്തിലധികം പ്രവർത്തിച്ചെന്നും ലോക രാഷ്ട്രങ്ങൾക്കിടയിൽ മാന്യതയുണ്ടായെന്നും പ്രവർത്തനങ്ങൾക്ക് 85 ശതമാനത്തോളം ഫലപ്രാപ്തിയുണ്ടായെന്നും മോദി പറഞ്ഞു.

കേന്ദ്ര സർക്കാർ സ്ത്രീകൾക്ക് തന്ത്രപ്രധാനമായ ചുമതലകൾ നൽകിയെന്നും കള്ളപ്പണത്തിനും അഴിമതിയ്ക്കുമെതിരെ കർശന നടപടികൾ സ്വീകരിച്ചുവെന്നും മോദി വ്യക്തമാക്കി.

Top