സംസ്ഥാന യൂത്ത് കോൺ​ഗ്രസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോൺ​ഗ്രസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഈ മാസം 15 മുതൽ പത്രിക നൽകാം. മത്സരിക്കാനുള്ള പ്രായപരിധി 36 വയസ്സാണ്. സമവായത്തിന് സംസ്ഥാന നേതൃത്വം ശ്രമം തുടരുന്നതിനിടെയാണ് പ്രഖ്യാപനം. ദേശീയ നേതൃത്വം ആണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മെയ് 10 മുതൽ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കും.

Top