പരാജയം മുന്നില്‍ കണ്ട് മുന്‍കൂര്‍ ജാമ്യം; പിണറായിയ്‌ക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ തെരഞ്ഞെടുപ്പ് ധാരണ ഉണ്ടെന്ന പിണറായി വിജയന്റെ ആരോപണത്തിന് ഉത്തരവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

ബിജെപി നിയമസഭയില്‍ അക്കൗണ്ട് തുറന്നത് സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റിലാണെന്ന കാര്യം പിണറായി വിജയന്‍ മറക്കരുതെന്നാണ് ചെന്നിത്തല പറഞ്ഞത്.

പരാജയം മുന്നില്‍ കണ്ട് മുന്‍കൂര്‍ ജാമ്യമെടുക്കുകയാണ് പിണറായി വിജയന്‍. ബിജെപിയെ സഹായിക്കുന്നത് സിപിഎമ്മാണ്. ശബരിമല വിഷയം ഒടുവിലത്തെ ഉദാഹരണമാണ്. പ്രളയവും പ്രളയനാനന്തരകാലത്ത പറ്റിയും പറയുന്നത് മുഖ്യമന്ത്രിക്ക് അസ്വസ്ഥതയുണ്ടാക്കുന്നു, ചെന്നിത്തല കുറ്റപ്പെടുത്തി.

Top