വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിച്ചിട്ടില്ല ബിജെപിയ്‌ക്കെതിരെ തുറന്നടിച്ച് മായാവതി

mayawati

ന്യൂഡല്‍ഹി: തെരഞ്ഞടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ലെന്ന് ബിഎസ്പി നേതാവ് മായാവതി.

കേന്ദ്ര സര്‍ക്കാരും ബിജെപി നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ ഒരുപോലെ തന്നെയാണെന്നും മായാവതി പറഞ്ഞു. തങ്ങളുടെ പരാജയങ്ങള്‍ മറച്ചു വയ്ക്കുന്നതിന് ഭിന്നിപ്പിക്കല്‍ തന്ത്രങ്ങള്‍ പയറ്റുകയാണ് ബിജെപി ചെയ്യുന്നതെന്നും മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ്‌യുടെ മരണം പോലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അവര്‍ ഉപയോഗിക്കുകയാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

Top