തൃശൂര്‍ സീറ്റ് ബിഡിജെഎസിന് നല്‍കാനുള്ള നീക്കങ്ങള്‍ക്കെതിരെ ബിജെപി

bjp karnataka

തൃശ്ശൂര്‍: വരുന്ന തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റ് ബിഡിജെഎസിന് നല്‍കാനുള്ള നീക്കങ്ങള്‍ക്കെതിരെ ബിജെപി ജില്ലാ നേതൃത്വം രംഗത്ത്.

പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തന്നെ തൃശ്ശൂരില്‍ മത്സരിപ്പിക്കണമെന്നാണ് ജില്ലാ പ്രസിഡന്റ് എ.നാഗേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ തയ്യാറായാല്‍ തൃശൂര്‍ നല്‍കാമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

ബിജെപി-ബിഡിജെഎസ് സീറ്റ് തര്‍ക്കങ്ങളിലെ ഒരു കാരണം തൃശൂര്‍ സീറ്റാണ്. കെ.സുരേന്ദ്രന്‍, എഎന്‍ രാധാകൃഷ്ണന്‍ തുടങ്ങിയ സീനിയര്‍ നേതാക്കള്‍ മത്സരിക്കുവാന്‍ താത്പര്യപ്പെടുന്ന സീറ്റാണ് തൃശൂര്‍. തുഷാര്‍ തയ്യാറായാല്‍ തൃശൂര്‍ നല്‍കാമെന്ന ബിജെപി സംസ്ഥാന നേതൃത്വം ബിഡിജെഎസിനെ അറിയിച്ചു. എന്നാല്‍, മത്സരിക്കാനില്ലെന്ന നിലപാടിലാണ് തുഷാര്‍. ഇതിനിടെയാണ് ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്

Top