കര്‍ണാടകയില്‍ വോട്ടെണ്ണലിനിടെ ആസിഡ് ആക്രമണം; 25 പേര്‍ക്ക് പൊള്ളലേറ്റു

ബംഗളൂരു: കര്‍ണാടകയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ ആസിഡ് ആക്രമണമുണ്ടായി. ആക്രമണത്തില്‍ 25 പേര്‍ക്ക് പൊള്ളലേറ്റു. തുമക്കുറിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നിലാണ് ആക്രമണമുണ്ടായത്.

തുമക്കുറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇനിയത്തുള്ള ഖാന്റെ വിജയത്തെ തുടര്‍ന്ന് ആഹ്ലാദപ്രകടനം നടത്തിയ പ്രവര്‍ത്തകരെയാണ് അക്രമികള്‍ ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. തുമക്കുര്‍, മൈസൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ കോണ്‍ഗ്രസും ജനതാദള്‍ സെക്യുലറും സഖ്യത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സംഭവം.

Top