കള്ളവോട്ട്; ഗൗരവത്തോടെ കാണുന്നുവെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: കള്ളവോട്ട് നടന്നെന്ന പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കളക്ടറുടെ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

കള്ളവോട്ട് ആരോപണമുന്നയിച്ച് വീണ്ടും കോണ്‍ഗ്രസ് വീണ്ടും രംഗത്തെത്തിയിരുന്നു. കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത്.

തളിപ്പറമ്പ് മണ്ഡലത്തിലെ 171-ാം ബൂത്തില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ ആസൂത്രിത ബഹളം ഉണ്ടാക്കി കള്ളവോട്ട് ചെയ്തെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

കാസര്‍ഗോട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട കല്യാശ്ശേരിയില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതിനിടെയാണ് പുതിയ ആരോപണവും ഉയരുന്നത്.

Top