ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ബിജെപിക്ക് തിരിച്ചടി കിട്ടാന്‍ സാധ്യതയെന്ന് കേന്ദ്രമന്ത്രി

മുംബൈ: തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ബിജെപിക്ക് തിരിച്ചടി കിട്ടുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തെവാല.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ തവണ നേടിയതില്‍ നിന്ന് 10 മുതല്‍ 15 സീറ്റുകള്‍ നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും മഹാസഖ്യം ഇവിടെ നേട്ടമുണ്ടാക്കുമെന്നും അത്തെവാല പറഞ്ഞു.

മഹാരാഷ്ട്രയില്‍ ബിജെപിക്ക് ആറ് സീറ്റുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും ബിജെപിക്ക് സീറ്റ് കുറഞ്ഞാലും പ്രതിപക്ഷത്തെ അപേക്ഷിച്ച് ബിജെപി സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും അത്തെവാല വ്യക്തമാക്കി.

Top