തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, ഉപയോഗിക്കുന്നത് 2015ലെ വോട്ടര്‍പട്ടിക; ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാനുള്ള തീരുമാനം ചോദ്യം ചെയ്ത് യുഡിഎഫ് സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമീപിച്ചത്.

യുഡിഎഫ് സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് കോടതി തേടി. കോടതി ഉത്തരവിട്ടാല്‍ തീരുമാനം പുനഃപരിശോധിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കോടതിയെ അറയിച്ചിട്ടുണ്ട്.

Top