തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ അവസാനമാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെങ്കിലും പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും രണ്ടവസരം കൂടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കും.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കാന്‍ വോട്ടെടുപ്പ് സമയം നീട്ടുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. സംവരണ വാര്‍ഡുകള്‍ ഇക്കുറിയും മാറും. കൊവിഡ് പ്രചരണ രംഗത്തും മാറ്റം വരുത്തും. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ പകുതിയോടെ നടന്നില്ലെങ്കില്‍ കൊവിഡ് കാലത്തെ ആദ്യ വിപുല തെരഞ്ഞെടുപ്പാകും കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ളത്. കൊവിഡ് ഭീതി തുടര്‍ന്നാല്‍ വെര്‍ച്വല്‍ ക്യാമ്പെയ്ന്‍ പോലുള്ള പുതിയ പ്രചരണ രീതിയായിരിക്കും ഇനി കേരളത്തില്‍ നടക്കുക.

Top