തെരെഞ്ഞെടുപ്പ്: ബംഗാളിലെ ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പ്രകാശനം ചെയ്യും. ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് പത്രിക പ്രകാശനം ചെയ്യുന്നത്. വൈകിട്ട് അഞ്ചരയ്ക്ക് കൊല്‍ക്കത്തയില്‍ നടക്കുന്ന ചടങ്ങില്‍ സോനാ ബംഗാള്‍ അഥവ സുവര്‍ണ ബംഗാള്‍ എന്ന ലക്ഷ്യത്തിനെ അടിസ്ഥാനമാക്കിയാകും പത്രികയിലെ പ്രഖ്യാപനങ്ങള്‍.

ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 684 കമ്പനി കേന്ദ്രസായുധ സേനയെ വിന്യസിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ആദ്യ ഘട്ടത്തില്‍ വോട്ടിംഗ് നടക്കുന്ന അഞ്ച് ജില്ലകളിലെ 30 നിയമസഭാ മണ്ഡലങ്ങളിലെ 10,288 ബൂത്തുകളില്‍ ആകും ഇവരുടെ വിന്യാസം.

പൂര്‍ബ മേദിനിപൂര്‍, പശ്ചിം മേദിനിപൂര്‍ മേഖലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ്.

Top