വാരണാസിയില്‍ നിന്ന് മോദി ജനവിധി തേടുന്നത് അവിടുത്തെ ജനങ്ങളുടെ ഭാഗ്യം; സുഷമസ്വരാജ്

sushama-swaraj

ന്യൂഡല്‍ഹി: വാരണാസിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനവിധി തേടുന്നത് അവിടുത്തെ ജനങ്ങളുടെ ഭാഗ്യമാണെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ്.

മറ്റെല്ലാ മണ്ഡലങ്ങളും അവരുടെ എംപിയെ തെരഞ്ഞെടുക്കുമ്പോള്‍ വാരണാസിക്കാര്‍ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഉള്ളതെന്നും സുഷമ പറഞ്ഞു.

മോദിയുടെ നേതൃത്വത്തില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അവര്‍ വ്യക്തമാക്കി.

Top