തെരഞ്ഞെടുപ്പ്; ബിജെപിയുടെ സാധ്യതകള്‍ പഠിക്കാന്‍ പ്രത്യേക സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതകള്‍ പഠിക്കാന്‍ പ്രത്യേക സംഘം കേരളത്തിലേക്ക് എത്തുന്നു. പാര്‍ട്ടി കേന്ദ്ര നേതൃത്വമാണ് സംഘത്തെ നിയോഗിച്ചത്. പാര്‍ട്ടിക്കുള്ളിലെ തെരഞ്ഞെടുപ്പ് വിദഗ്ധരടക്കമുള്ളവര്‍ ഉള്‍പ്പെടുന്നതാണ് സംഘം. തദ്ദേശ തെരഞ്ഞെടുപ്പിലെ നിറം മങ്ങിയ പ്രകടനമാണ് കേന്ദ്ര ഇടപെടലിന് കാരണം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന ഉറപ്പാണ് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരുന്നത്. എന്നാല്‍ പ്രതീക്ഷയ്ക്കൊത്തുയരാന്‍ ബിജെപിക്കായില്ല. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതകള്‍ പഠിക്കാന്‍ കേന്ദ്ര നേതൃത്വം മുന്‍കൈയെടുത്ത് പ്രത്യേക സംഘത്തെ കേരളത്തിലേക്ക് നിയോഗിച്ചത്.

പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി സംസ്ഥാനത്തുടനീളം ഇവര്‍ യാത്ര ചെയ്യും. ന്യൂനപക്ഷ- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുള്ള സ്വാധീനം, സംഘടന അടിത്തറ തുടങ്ങിയവ പഠനവിധേയമാകും.

Top