വോട്ടെണ്ണലില്‍ എന്‍ഡിഎ മുന്നേറ്റത്തെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ വന്‍കുതിച്ചു ചാട്ടം

മുംബൈ: വോട്ടെണ്ണലില്‍ എന്‍ഡിഎ മുന്നേറ്റത്തെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ വന്‍കുതിച്ചു ചാട്ടം. സെന്‍സെക്‌സ് 578 പോയിന്റ് ഉയര്‍ന്ന് 39688ലും നിഫ്റ്റി 230 പോയിന്റ് നേട്ടത്തില്‍ 11968 ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഇന്റസന്റ് ബാങ്ക്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, പവര്‍ഗ്രിഡ്, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഐടിസി, ഹീറോ മോട്ടോര്‍കോപ്, ബജാജ് ഫിനാന്‍സ്, മാരുതി, ടാറ്റ സ്റ്റീല്‍, ടിസിഎസ്, കൊടക് ബാങ്ക്, കോള്‍ ഇന്ത്യ, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോര്‍സ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്.

ഒഎന്‍ജിസി, സണ്‍ ഫാര്‍മ, വേദാന്ത എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.

Top