വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെയറിയാം

ദില്ലി: തെരഞ്ഞെടുപ്പ് നടന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഫലം നാളെ. നാളെ രാവിലെ 7 മണി മുതൽ വോട്ടെണ്ണൽ തുടങ്ങും. ത്രിപുരയിൽ 60 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 16നായിരുന്നു നടന്നത്. 89 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മേഘാലയിലും നാഗാലാൻഡിലും 59 മണ്ഡലങ്ങളിൽ മത്സരം നടന്നു. ഫെബ്രുവരി 27 നായിരുന്നു തെരഞ്ഞെടുപ്പ്, മേഘാലയിൽ 74ഉം നാഗാലാൻഡിൽ 82% പോളിംഗ് ആണ് അന്ന് 5 മണി വരെ രേഖപ്പെടുത്തിയത്.

ഇതിനിടെ നാഗാലാൻഡിലെ നാല് പോളിംഗ് സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിൽമേൽ ആണു നടപടി എന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ഈ നാല് സ്റ്റേഷനുകളിലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുകയാണ്.

Top