ശബരിമല; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന്

കാസര്‍ഗോഡ്: രാജ്മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് റിപ്പോര്‍ട്ട്.

ശബരിമല വിഷയത്തിലുള്ള ചട്ടലംഘനമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ക്ക് കൈമാറി. കളക്ടര്‍ റിപ്പോര്‍ട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറും.

രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ലംഘിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് എല്‍ഡിഎഫ് പരാതിയില്‍ പറയുന്നത്.

Top