ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ മോദി തകര്‍ത്തു, തൊഴിലില്ലായ്മ പ്രധാന പ്രശ്നം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപിയെയും മോദിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.

തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ മോദി പുറത്തേയ്ക്ക് എന്ന സ്ഥിതിയാണെന്നും മോദിയ്ക്ക് രാജ്യത്തെ കുറിച്ച് പദ്ധതികളില്ലെന്നും തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്‌നമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ മോദി തകര്‍ത്തു കളഞ്ഞു. ന്യായപദ്ധതി സാമ്പത്തികരംഗത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയാണെന്നും രാഹുല്‍ വ്യക്തമാക്കി.

മസൂദ് അസ്ഹറിനെ പാക്കിസ്ഥാനിലേയ്ക്ക് അയച്ചത് ആരാണെന്ന് ചോദിച്ച രാഹുല്‍ ഗാന്ധി ഭീകരവാദത്തെ മോദിയേക്കാള്‍ നന്നായി കോണ്‍ഗ്രസ് നേരിട്ടുവെന്നും കാവല്‍ക്കാരന്‍ കള്ളനാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഉറപ്പിച്ചു പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതമാണെന്നും ഭരണഘടനാസ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ താത്പര്യത്തിനൊത്ത് വഴിപ്പെടുന്നത് കുറ്റകൃത്യമാണെന്നും ഇന്ത്യന്‍ സൈന്യം മോദിയുടെ സ്വകാര്യസ്വത്തല്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Top