ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടിക കൈമാറി സംഭവം; ശ്രീധരന്‍ പിള്ളക്കെതിരെ പരാതി

Sreedharan Pilla

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമിതി ചേരാതെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടിക കേന്ദ്രത്തിന് കൈമാറിയ സംഭവത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളക്കെതിരെ പരാതി.

ശ്രീധരന്‍പിള്ളയ്‌ക്കെതിരെ മുരീളധരപക്ഷത്തെയും കൃഷ്ണദാസ് പക്ഷത്തെയും നേതാക്കളാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്. ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവുവിന്റെ നേതൃത്വത്തില്‍ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തിലും സംസ്ഥാന അദ്ധ്യക്ഷനെതിരെ വിമര്‍ശനം ഉയരും.

എല്‍.ഡി.എഫിനും യു.ഡി.എഫിനും മുന്‍പേ സ്ഥാനാര്‍ത്ഥികളുടെ സാധ്യതപട്ടിക തയ്യാറാക്കി കേന്ദ്രത്തിന് അയച്ചത് നേട്ടമായാണ് ബിജെപി അദ്ധ്യക്ഷന്‍ വിശദീകരിച്ചതെന്നും എന്നാല്‍, വിശദമായ ചര്‍ച്ചകള്‍ നടത്താതെയാണ് പട്ടിക തയ്യാറാക്കിയതെന്നുമാണ് വിമര്‍ശനം.

Top