തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ കയ്യിലെടുത്ത് പ്രിയങ്ക; വൈറലായി വീഡിയോ

ഉത്തര്‍പ്രദേശ്: യുപിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാമ്പുകളെ കയ്യിലെടുത്ത് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ ബലാഭേലയില്‍ പാമ്പാട്ടികളുമായി സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. പാമ്പാട്ടികളുമായുള്ള സംസാരത്തിനിടെ പ്രിയങ്ക കൂടയില്‍ കയ്യിട്ട് പാമ്പുകളെ എടുക്കുന്നതും തിരികെ വെക്കുന്നതും വീഡിയോയില്‍ കാണാം. ഭയമൊന്നുമില്ലാതെ ചിരിച്ചു കൊണ്ടാണ് പ്രിയങ്കയുടെ പെരുമാറ്റമെന്ന് ദൃശ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അറിയാന്‍ സാധിക്കും.

അമ്മയും യുപിഎ അദ്ധ്യക്ഷയുമായ സോണിയ ഗാന്ധിക്ക് വേണ്ടി എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക രണ്ട് ദിവസമായി റായ്ബറേലിയില്‍ പ്രചരണ പരിപാടികളില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഉണ്ടായ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്.

Top