തദ്ദേശ തെരഞ്ഞെടുപ്പ്; കാസര്‍ഗോഡ് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കളക്ടര്‍

കാസർഗോഡ് : കാസര്‍ഗോഡ് ജില്ലയില്‍ നടക്കുന്ന ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഡിസംബര്‍ 14നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലയില്‍ ആകെ 1409 പോളിംഗ് സ്റ്റേഷനുകളിലാണ് തെരെഞ്ഞടുപ്പ് നടക്കുന്നത്. ത്രിതല പഞ്ചായത്തുകളില്‍ നടക്കുന്ന വോട്ടെടുപ്പിന് ബാലറ്റ് യൂണിറ്റുകൾ ഗ്രാമ, ബ്ലോക്ക്, ജില്ലാ ക്രമത്തിലാണ് ക്രമീകരിക്കുന്നത്. നഗരസഭയില്‍ ഒറ്റ ബാലറ്റ് യൂണിറ്റാണ് .

 

ജില്ലയിൽ ആകെ 10,48566 വോട്ടര്‍മാരാണുള്ളത്. ഇതിന് പുറമെ 79 പ്രവാസി വോട്ടര്‍മാരും ഉണ്ട്. ആറ് ബ്ലോക്ക് പഞ്ചായത്തുകളിലായി 442893 പുരുഷന്മാരും 478757 സ്ത്രീകളും ആറ് ട്രാന്‍സ്ജെന്‍ഡേഴ്സും കൂടി ആകെ 921656 വോട്ടര്‍മാര്‍. ഇതിനു പുറമെ 71 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. മൂന്ന് മുനിസിപ്പാലിറ്റികളിലായി 59123 പുരുഷന്മാരും 67786 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ ആകെ 126910 വോട്ടര്‍മാരും 8 പ്രവാസി വോട്ടര്‍മാരും ഉണ്ട്.

 

Top