വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കേരള പൊലീസിന് പ്രവേശനം ഉണ്ടാകില്ല: ടിക്കാറാം മീണ

തിരുവനന്തപുരം: വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കേരള പൊലീസിന് പ്രവേശനം ഉണ്ടാകില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു.

കേന്ദ്രസേനയ്ക്ക് മാത്രമായിരിക്കും പ്രവേശനം ഉണ്ടാവുകയുള്ളൂവെന്നും കൗണ്ടിങ് സ്റ്റേഷന് പുറത്തെ സുരക്ഷ കേരള ആംഡ് പൊലീസിനായിരിക്കുമെന്നും അതിനു പുറത്തുള്ള സുരക്ഷയായിരിക്കും കേരള പൊലീസിനെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെണ്ണലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നറുക്കെടുപ്പിലൂടെ 5 ബൂത്തുകളിലെ വിവിപാറ്റ് കര്‍ശനമായി എണ്ണുന്നതാണ്. സ്‌ട്രോങ് റൂമില്‍ നിന്ന് ഒരു ഇവിഎം മെഷീന്‍ മാത്രമായിരിക്കും ഒരു സമയം കൗണ്ടിങ് ടേബിളിലേക്ക് കൊണ്ടു വരികയുള്ളൂ. കൗണ്ടിങ് സ്റ്റേഷനില്‍ ജനറല്‍ ഒബ്‌സര്‍വര്‍മാര്‍ക്കു മാത്രം മൊബൈല്‍ ഉപയോഗിക്കാവുന്നതാണ്. രാത്രി 8 മണിയോടു കൂടി വോട്ടെണ്ണല്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്, ടിക്കാറാം മീണ വ്യക്തമാക്കി.

Top