മാവോയിസ്റ്റ് ഭീഷണി: കേരള, കര്‍ണാടക, തമിഴ്‌നാട് പൊലീസ് സംയുക്ത യോഗം ചേരുന്നു

ഇരിട്ടി: മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കുന്നതിനായി കേരള,കര്‍ണാടക,തമിഴ്‌നാട് പൊലീസ് സംയുക്ത യോഗം ചേരും. മൂന്നു സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും മാവോയിസ്റ്റ് വിരുദ്ധ സേനാ തലവന്മാരും രഹസ്യാന്വോഷണ വിഭാഗം ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

കര്‍ണാടകയിലെ ഉഡുപ്പിയിലാണ് യോഗം ചേരുന്നത്. കേരള കര്‍ണാടക അതിര്‍ത്തി മേഖലയിലെ മാവോയിസ്റ്റ് സാന്നിധ്യവും കല്‍പ്പറ്റയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലയും യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്.ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മാവോയിസ്റ്റ് ഭീഷണി ഏങ്ങനെ നേരിടാമെന്ന കാര്യവും യോഗം വിലയിരുത്തും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായ സാഹചര്യത്തില്‍ മണ്ഡലത്തിലെത്തുന്ന വിവിഐപികള്‍ക്ക് കര്‍ശന സുരക്ഷയൊരുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Top