രേഖകളില്ലാതെ കാറില്‍ കൊണ്ടു വന്ന രണ്ട് ലക്ഷം രൂപ പിടിച്ചെടുത്തു

തിരുവനന്തപുരം: രേഖകളില്ലാതെ കാറിൽ കൊണ്ടു വന്ന രണ്ട് ലക്ഷം രൂപ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടിച്ചെടുത്തു.

പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്നാണ് പണം പിടിച്ചെടുത്തികരിക്കുന്നത്. പുലർച്ചെ വട്ടിയൂർക്കാവ് ജംഗ്ഷന് സമീപം വെച്ചായിരുന്നു പണം പിടിച്ചെടുത്തത്.

പിടിയിലായ ആൾ സിനിമാ നിർമ്മാതാവാണെന്നാണ് പൊലീസിനോട് പറഞ്ഞത്. സിനിമാ ആവശ്യത്തിനാണ് പണവുമായി തിരുവനന്തപുരത്തെത്തിയതെന്നും ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാൽ മതിയായ രേഖകൾ ഇയാളുകൾ കൈവശം ഉണ്ടായിരുന്നില്ല. തുടർന്നാണ് ഉദ്യോഗസ്ഥർ പണം പിടിച്ചെടുത്തത്.

Top