മലപ്പുറത്ത് എആര്‍ ക്യാമ്പില്‍ ആറ് പൊലീസുകാര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്ത് പാണ്ടിക്കാട് എആര്‍ ക്യാമ്പില്‍ ആറ് പൊലീസുകാര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലി പോയി തിരിച്ചെത്തിയ പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ക്യാമ്പിലെ നൂറോളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് മണിപ്പാലില്‍ നടത്തിയ പരിശോധനയിലാണ് എച്ച് 1 എന്‍ 1 ആണെന്ന് കണ്ടെത്തിയിരിക്കുന്നത്. കൂടുതല്‍ പൊലീസുകാര്‍ക്ക് എച്ച് 1 എന്‍ 1 ബാധിച്ചിട്ടുണ്ടെന്നാണ് സംശയം.

Top