തെരഞ്ഞെടുപ്പ് തര്‍ക്കം; വീടിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു

PETROLBOMB

കോഴിക്കോട്: കായണ്ണ ചെറുക്കാട്ടില്‍ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. എള്ളു കണ്ടി സുമേഷ് എന്ന ആളുടെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. രാത്രി ഒന്നേമുക്കാലോടു കൂടിയായിരുന്നു സംഭവം.

തദ്ദേശ തെരത്തെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ നേരത്തെ തര്‍ക്കം നടന്നിരുന്നു. എന്നാല്‍ പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കൂരാച്ചുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top